UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമെന്ന് കേന്ദ്രം: സെന്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നതിന് തന്റെ ഫയല്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കൈമാറാന്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ തങ്ങള്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണനെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

തന്റെ നിയമനം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേസെടുത്ത് അപമാനിക്കുകയാണെന്നും നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍