UPDATES

ട്രെന്‍ഡിങ്ങ്

ട്രാഫിക് നിയമലംഘനം: ഓണക്കാലത്ത് പിഴയീടാക്കില്ല

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനത്തില്‍ ഓണക്കാലത്ത് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിയമലംഘനം നടത്തുന്നവരെ ബോധവല്‍ക്കരണം നടത്തുക മാത്രമാണ് ചെയ്യുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമത്തില്‍ ഇളവ് കേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പിഴ കുറച്ച് ഓഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വന്‍പിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുള്ളത്.

ഈ പഴുത് ഉപയോഗിക്കാനാണ് കേരള സര്‍ക്കാരിന്റെ നീക്കം. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുള് തുക പിഴയായി നിജപ്പെടുത്താനാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ ആയിരം മുതല്‍ രണ്ടായിരം വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിയിലാകും മാറ്റം.

അതേസമയം കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധകമാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാലുള്ള പിഴ. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കനത്ത പിഴ പിന്‍വലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

also read:പിടിതരാതെ പാലാ; ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കെ.എം മാണിയുടെ പ്രിയമണ്ഡലം പറയുന്ന കഥകള്‍ ഇങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍