UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കും സഹോദരനും നേരെ മര്‍ദ്ദനം: സംഘപരിവാര്‍ ആക്രമണമെന്ന് ആരോപണം

‘നിനക്കൊക്കെ മറ്റേപ്പണിയല്ലേ, നിന്നെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് നാലംഗ സംഘം അരുണിമയെയും സഹോദരനെയും തല്ലിയത്

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്കും സഹോദരനും നേരെയുണ്ടായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണം. ആക്രമിക്കപ്പെട്ട അരുണിമയ്ക്ക് വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകര്‍ ക്യൂറിഥം ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചു.

അരുണിമയും സഹോദരന്‍ ശ്യാം സ്റ്റീഫനുമാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെന്നും ക്യൂറിഥം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അരുണിമയുടെ സഹോദരിയുടെ പെണ്ണുകാണല്‍ ചടങ്ങുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയ ഒരു ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ സംഘപരിവാറുകാര്‍ ചീത്തവിളിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിമയ്ക്കും ശ്യാമിനും പരിക്കേറ്റത്.

‘നിനക്കൊക്കെ മറ്റേപ്പണിയല്ലേ, നിന്നെയൊന്നും ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് നാലംഗ സംഘം അരുണിമയെയും സഹോദരനെയും തല്ലിയത്. മര്‍ദ്ദനത്തില്‍ ശ്യാമിന് തലയ്ക്കും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇടിവള കൊണ്ടും കഠാരയുടെ പിന്‍ഭാഗം കൊണ്ടും ഇടിക്കുകയും തലപിടിച്ച് മതിലില്‍ രക്തം വരുന്നവരെയും ഇടിക്കുകയും ചെയ്തുവെന്ന് ക്യൂറിഥത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അരുണിമയുടെ മുഖത്തും വയറിനും മര്‍ദ്ദനമേറ്റു. ശ്രീകാര്യം പോലീസ് മൊഴി രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍