UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത് ‘മൂന്നാം ലിംഗക്കാര്‍’ എന്ന്: പ്രതിഷേധവുമായി ട്രാന്‍സ്ജന്‍ഡറുകള്‍

തങ്ങളെ മൂന്നാംലിംഗക്കാരെന്നോ ഭിന്നലിംഗക്കാര്‍ എന്നെല്ലാം വിളിക്കുന്നതിനെതിരെ ട്രാന്‍സ്ജന്‍ഡറുകള്‍ മുമ്പും രംഗത്തെത്തിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ ലിംഗം രേഖപ്പെടുത്തുന്ന സ്ഥാനത്ത് മൂന്നാം ലിംഗം എന്ന് രേഖപ്പെടുത്തിയതിനെതിരെ പ്രതിഷേധം. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്‍ ടിക്കാറാം മീണയ്ക്ക് ട്രാന്‍സ്ജന്‍ഡര്‍ സമൂഹം പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഇക്കാര്യത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. 127 പേര്‍ക്കാണ് ഇത്തവണ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത്. ഇതിലെല്ലാം മൂന്നാം ലിംഗം എന്നാണ് ലിംഗം രേഖപ്പെടുത്തിയിരിക്കുന്നത്.

തങ്ങളെ മൂന്നാംലിംഗക്കാരെന്നോ ഭിന്നലിംഗക്കാര്‍ എന്നെല്ലാം വിളിക്കുന്നതിനെതിരെ ട്രാന്‍സ്ജന്‍ഡറുകള്‍ മുമ്പും രംഗത്തെത്തിയിട്ടുണ്ട്. അത്തരം വിളികള്‍ തങ്ങളെ അപമാനിക്കുന്നതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍