UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുത്തലാഖ്; ഒരു ഹിന്ദുവിനെ സന്തോഷപൂര്‍വം ജയിലിലയക്കും, പക്ഷേ മുസ്ലിമിന്റെ കാര്യത്തില്‍ ശബ്ദമുയര്‍ത്തും; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് എന്നും കളിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുത്തലാഖ് വിഷയം പ്രതിപാദിച്ചാണ് മോദി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്.

മറ്റൊരു സമുദായത്തിലെ ഒരാള്‍ തന്റെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ കുറ്റത്തിനു ജയിലില്‍ പോയാല്‍ അതിനെതിരേ ശബ്ദം ഉയര്‍ത്താന്‍ പ്രതിപക്ഷത്ത് നിന്ന് ഒരുപാട് പേരുണ്ടാകും. ജയിലിലായ വ്യക്തിയുടെ പ്രായം ചെന്ന മാതാപിതാക്കള്‍ ഇനി എന്തു ചെയ്യും, അവരെങ്ങനെ ജീവിക്കുമെന്നൊക്കെയാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാല്‍, രണ്ടു വിവാഹം കഴിച്ചതിന്റെ പേരില്‍ ഒരു ഹിന്ദു ജയിലില്‍ പോയാല്‍ അതിനെതിരേ ആരുടെയും ശബ്ദം ഉയരുകയുമില്ല; മോദി രാജ്യസഭയില്‍ പറഞ്ഞു.

മുത്തലാഖ് ബില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും ധാര്‍മികതയുണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഇത്തരമൊരു ബില്‍ നേരത്തെ തന്നെ അവര്‍ക്ക് പാസ്സാക്കാമായിരുന്നു. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ ഒരു മന്ത്രി മുത്തലാഖിനെതിരേ ശബ്ദം ഉയര്‍ത്തിയതാണ്. പക്ഷേ എല്ലാഭാഗത്തു നിന്നും ഉണ്ടായ സമ്മര്‍ദ്ദം മൂലം അദ്ദേഹത്തിന് അതില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു; മോദി പറഞ്ഞു.

ഒബിസി കമ്മിഷന്‍ ബില്ലിനെയും കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. ഭരണഘടനാനുസൃതമായ ഒരു സ്ഥാനം ഒബിസി വിഭാഗത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലരതിനെ എതിര്‍ക്കാന്‍ നോക്കുന്നു. സമൂഹത്തില്‍ നിന്നെല്ലാം വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ മാത്രമല്ല ഒബിസിക്കാര്‍ അവര്‍ സമൂഹത്തിനായി സംഭാവനകളും നല്‍കുന്നു. ഇക്കാര്യം എതിര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് മറ്റു വഴികള്‍ നോക്കുകയാണ് അവരെ എതിര്‍ക്കാന്‍; മോദി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍