UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഞങ്ങള്‍ അയ്യപ്പഭക്തരെന്ന് അവര്‍ പറയുന്നു, തെമ്മാടിത്തരവും അക്രമവും കാണിക്കുന്നവര്‍ക്ക് അയ്യപ്പന്റെ ഭക്തരാകാന്‍ കഴിയില്ല’

നിലയ്ക്കല്‍ തടയാതെ വിമാനത്തവളത്തില്‍ തടഞ്ഞത് തടഞ്ഞത് ഭയം കൊണ്ട്

ശബരിമല ദര്‍ശനത്തിന് എത്തിയ തങ്ങളെ വിമാനത്താവളത്തില്‍ തടഞ്ഞവര്‍ അയപ്പഭക്തര്‍ അല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തങ്ങളെ അസഭ്യം പറഞ്ഞവരും ഭീഷണിപ്പെടുത്തിയവരും എങ്ങനെ അയ്യപ്പഭക്തരാകുമെന്നായിരുന്നു മുംബൈയില്‍ തിരിച്ചെത്തിയശേഷം എഎന്‍ഐയോട് സംസാരിക്കുമ്പോള്‍ തൃപ്തി ദേശായി ചോദിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയത് തെമ്മാടിത്തരം ആണെന്നും അവര്‍ കുറ്റപ്പെടുത്തി.

അക്രമത്തിനും തെമ്മാടിത്തരത്തിനുമാണ് പ്രതിഷേധക്കാര്‍ തുനിഞ്ഞത്. അവര്‍ സ്വയം വിശേഷിപ്പിക്കുന്നത് അയ്യപ്പഭക്തര്‍ ആണെന്നാണ്, അവര്‍ക്കൊരിക്കലും അയ്യപ്പന്റെ ഭക്തരാകാന്‍ കഴിയില്ല. ഞങ്ങള്‍ സ്ത്രീകളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു അവര്‍; തൃപ്തി പറഞ്ഞു. അയ്യപ്പഭക്തരെന്നു പറഞ്ഞവര്‍ തങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുകയും അസഭ്യവാക്കുകള്‍ പറയുകയുമാണ് ഉണ്ടായതെന്നും തൃപ്തി കുറ്റപ്പെടുത്തുന്നു. വിമാനത്താവളത്തില്‍ നിന്നും തങ്ങളെ കൊണ്ടുപോകാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാതിരുന്നത് ഭയം കൊണ്ടാണെന്നും അവരുടെ കാറുകള്‍ തകര്‍ക്കുമെന്ന് പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തൃപ്തി ദേശായി ആരോപിക്കുന്നു.

പ്രതിഷേധക്കാര്‍ തങ്ങളുടെ വരവിനെ ഭയന്നിരുന്നുവെന്നും തൃപ്തി ദേശായി പറയുന്നു. തങ്ങള്‍ വന്നാല്‍ ദര്‍ശനം നടത്തിയിട്ടേ തിരിച്ചു പോകുമെന്ന ഭയം ഉണ്ടായിരുന്നതുകൊണ്ടാണ് വിമാനത്താവളത്തില്‍വച്ചു തന്നെ തങ്ങളെ തടഞ്ഞതെന്നാണ് തൃപ്തി പറയുന്നത്. പ്രതിഷേധക്കാര്‍ക്ക് ഞങ്ങളെ തടയണമെന്നായിരുന്നെങ്കില്‍ അവരത് നിലയ്ക്കലില്‍ ചെയ്യണമായിരുന്നു. പക്ഷേ, അവര്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ നിലയ്ക്കല്‍ എത്തുകയാണെങ്കില്‍ ദര്‍ശനം കഴിഞ്ഞു മാത്രമെ മടങ്ങുകയുള്ളൂവെന്ന്. ആ ഭയം ഉള്ളതുകൊണ്ടാണ് അവര്‍ ഞങ്ങളെ വിമാനത്താവളത്തില്‍ വച്ച് തന്നെ തടഞ്ഞത്; എഎന്‍ഐയോട് തൃപ്തി ദേശായി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍