UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍കെ നഗറില്‍ ബിജെപി നോട്ടയ്ക്ക് പിറകില്‍; ദിനകരന്‍ ലീഡ് ചെയ്യുന്നു

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിശ്വാസ്യത അളക്കാനുള്ള സമയമാണ് ഇതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത മരിച്ച ഒഴിവില്‍ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വ്യക്തമായ ഭൂരിപക്ഷം. ഭൂരിപക്ഷം പതിനായിരം കടന്നതിനെ തുടര്‍ന്ന് ഫലം വ്യക്തമായെന്ന് ദിനകരന്‍ അവകാശപ്പെട്ടു.

എഐഎഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. എന്നാല്‍ ബിജെപിയ്ക്ക് നാമമാത്രമായ വോട്ടുകള്‍ മാത്രമാണ് ഇതുവരെയും നേടാന്‍ സാധിച്ചിട്ടുള്ളത്. 12.20 വരെ പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച് 318 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ നഗരകന് 318 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്. ഇതുവരെയുള്ള വോട്ടെണ്ണലില്‍ ഇതില്‍ കൂടുതല്‍ പേര്‍ നോട്ട ചെയ്തു. 493 വോട്ടുകളാണ് നോട്ടയ്ക്ക് പോയത്. നോട്ടയുടെ നാലില്‍ ഒന്ന് മാത്രം വോട്ട് നേടി കേന്ദ്രം ഭരിക്കുന്ന ബിജെപി റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. വിശ്വാസ്യത അളക്കാനുള്ള സമയമാണ് ഇതെന്നാണ് ബിജെപി നേതാല് സുബ്രഹ്മണ്യന്‍ സ്വാമി ഇതേക്കുറിച്ച് പ്രതികരിച്ചത്.

ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയുടെ അനന്തരവനാണ് ദിനകരന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലില്‍ കഴിയുകയാണ്. ശശികല ജയിലിലായതോടെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും അവരെ പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് ദിനകരനും ഏതാനും എംഎല്‍എമാകും പാര്‍ട്ടിയുമായി ഇടയുകയായിരുന്നു. ഇവരെ പിന്നീട് അയോഗ്യരാക്കി.

ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ദിനകരന്‍ പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടി കോടതിയില്‍ പോയെങ്കിലും അത് ലഭിച്ചില്ല. തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ ചിഹ്നത്തിലാണ് ദിനകരന്‍ മത്സരിച്ചത്. ചിഹ്നമല്ല, യോഗ്യരായ സ്ഥാനാര്‍ത്ഥികളെയാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് തെളിഞ്ഞതായി ദിനകരന്‍ പറഞ്ഞു. വന്‍തോതില്‍ പണമൊഴുക്കുന്നതായും പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും തെളിഞ്ഞതിനെ തുടര്‍ന്ന് ആര്‍കെ നഗറില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍