UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയ്ക്ക് വധഭീഷണി: രണ്ട് പേര്‍ അറസ്റ്റില്‍

അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച രണ്ട് പേരെ തൃശൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള രണ്ട് പാലക്കാട് സ്വദേശികളാണ് പിടിയിലായത്. അയല്‍വാസിയോടുള്ള പക തീര്‍ക്കാനായി ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശം അയയ്ക്കുകയായിരുന്നുവെന്നാണ് വിവരം.

കോട്ടയം കുന്നംകുളം സ്വദേശിയായ യുവാവിന്റെ മൊബൈലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശവുമായി യുവാവ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ എത്തുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിയായ വീട്ടമ്മയുടെ പേരിലെടുത്ത സിം കാര്‍ഡില്‍ നിന്നുമാണ് ഭീഷണി സന്ദേശം എത്തിയത്.

ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് ഉള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍