ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഉത്തരക്കടലാസ് മോഷ്ടിച്ചതിനും വ്യാജ സീല്‍ നിര്‍മ്മിച്ചതിനുമാണ് പോലീസ് പുതുതായി കേസെടുത്തിരിക്കുന്നത്.
ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. അതേസമയം അറിയാവുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാണ് പി എസ് സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയതെന്നാണ് ശിവരഞ്ജിത്ത് പോലീസിന് നല്‍കിയ മൊഴി. യൂണിവേഴ്‌സിറ്റി കോളേജില്‍ അഖില്‍ എന്ന വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതിന് പിന്നാലെയാണ് പോലീസ് ഇയാളുടെ വീട്ടിലും പരിശോധന നടത്തിയത്. വധശ്രമക്കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്ത്.
തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിലും മൊഴി നല്‍കിയിട്ടുണ്ട്. പി എസ് സി നടത്തി പോലീസ് പരീക്ഷയില്‍ ശിവരഞ്ജിത്തിനാണ് ഒന്നാം റാങ്ക്. എന്നാല്‍ സ്‌പോര്‍ട്‌സ് വെയ്‌റ്റേജ് ലഭിക്കാന്‍ ഇയാള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശിവരഞ്ജിത്തിന്റെ വീടിന് പുറമേ കോളേജിലെ എസ്എഫ്‌ഐ യൂണിയന്‍ ഓഫീസില്‍ നിന്നും പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു.