UPDATES

ക്രൈംബ്രാഞ്ചിനെ മറികടക്കാന്‍ കോടതിയില്‍ ഓടിക്കയറി പി എസ് സി പരീക്ഷാ തട്ടിപ്പ് പ്രതികള്‍

കേസിലെ രണ്ടാം പ്രതിയായ പ്രണവ് പരീക്ഷാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ്

പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ പ്രണവും സഫീറും കോടതിയില്‍ കീഴടങ്ങി. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് ഇരുവരും ഓടിക്കയറിയത്. ഇതോടെ പ്രതിപ്പട്ടികയിലെ പ്രതികളെല്ലാം പിടിയിലായി.

കേസിലെ രണ്ടാം പ്രതിയായ പ്രണവ് പരീക്ഷാത്തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ്. ഇപ്പോഴുള്ള പ്രതിപ്പട്ടിക പ്രകാരം പ്രണവിന്റെ അറസ്റ്റ് നിര്‍ണായകമാണ്. ഇരുവരെയും 20 വരെ കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരും ഇന്ന് കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയിരുന്നില്ലെന്നാണ് അറിയുന്നത്. പ്രതികള്‍ കീഴടങ്ങിയപ്പോള്‍ കോടതി തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്.

ഇന്ന് ഓണാവധിക്ക് കോടതി പിരിഞ്ഞാല്‍ ഈമാസം 16ന് മാത്രമാണ് വീണ്ടും ചേരുക. ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും ഇന്ന് പരിഗണിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇരുപത് വരെ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം കൂടിയാണ് പ്രണവ്.

also read:EXCLUSIVE: കാശ്മീരിലെ റോഡുകളിലെ പട്രോളിംഗിന്റെയും നിയന്ത്രണങ്ങളുടെയും ചിത്രങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍