UPDATES

വിദേശം

അമേരിക്കയിലെ ലാസ് വെഗാസില്‍ ചൂതാട്ടകേന്ദ്രത്തില്‍ വെടിവയ്പ്പ്; മരണം 50 ആയി

ജനങ്ങളോട് ഈ പ്രദേശത്തു നിന്നും മാറിപ്പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്

അമേരിക്കയിലെ ലാസ് വെഗാസിലുള്ള മന്‍ഡേലേ ബേ കാസിനോയിലുണ്ടായ വെടിവയ്പ്പില്‍ മരണം 50 ആയി. 200ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്തയാളെ വധിച്ചെന്നും പോലീസ്. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടുന്നു. അക്രമി ഒരു തദ്ദേശവാസിയാണെന്ന് വ്യക്തമാക്കിയ ലാസ് വെഗാസ് പോലീസ് ഓഫീസര്‍ ആയ ജോസഫ് ലമ്പാര്‍ഡോ അറിയിച്ചു.

അതേസമയം ഇയാളുടെ ലക്ഷ്യം വ്യക്തമല്ല. ഇയാളുടെ കൂട്ടാളിയായ മരിലൂ ഡാന്‍ലി ചൂതാട്ട കേന്ദ്രത്തിനുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നും ലമ്പാര്‍ഡോ വ്യക്തമാക്കി. കൊല്ലപ്പെട്ട അക്രമിയുടെ പേര് ലമ്പാര്‍ഡോ വ്യക്തമാക്കിയില്ലെങ്കിലും ഇയാളാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. കാസിനോയുടെ 32-ാം നിലയിലാണ് ആക്രമണമുണ്ടായത്. ജനങ്ങളോട് ഈ പ്രദേശത്തു നിന്നും മാറിപ്പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. റസല്‍ റോഡിന്റെ തെക്കേ അറ്റത്തേക്ക് പോകരുതെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് ആക്രമണം ആരംഭിച്ചതെന്ന് ലാസ് വെഗാസ് പോലീസ് തങ്ങളുടെ ട്വീറ്റിലൂടെ അറിയിച്ചു. പോലീസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലാസ് വെഗാസ് മക് കാരന്‍ വിമാനത്താവളം വഴിയുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയാണ്.

രാജ്യത്തെ പ്രശസ്തമായ സംഗീതോത്സവം ഈ തെരുവില്‍ നടക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. രാജ്യത്തെ പ്രമുഖ സംഗീതജ്ഞനായ ജാസണ്‍ അല്‍ഡീന്‍ പരിപാടി അവതരിപ്പിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. ‘ഈ രാത്രി എനിക്ക് ഭീതിയുടേതായിരുന്നു. എന്താണ് പറയേണ്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാനും എന്റെ ടീം അംഗങ്ങളും സുരക്ഷിതരാണ്’. എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍