UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വധം: രണ്ട് എസ് ഡി പി ഐക്കാര്‍ കൂടി അറസ്റ്റില്‍

കൊലയാളി സംഘത്തിന് അഭിമന്യുവിനെ ചൂണ്ടിക്കാട്ടിയത് മഹാരാജസ് കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ട്

മഹാരാജസ് കോളേജില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി അഭിമന്യുവിനെ വധിച്ച കേസില്‍ പ്രതികളായ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. എസ് ഡി പി ഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസില്‍ കരുതല്‍ തടങ്കലിലായ എസ് ഡി പി ഐ നേതാക്കളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 132 പേരെ കോടതി റിമാന്‍ഡ് ചെയ്തു.

അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചത് കേസില്‍ പോലീസ് തിരയുന്ന ഒന്നാം പ്രതി മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി. കൊലയാളി സംഘത്തിന് അഭിമന്യുവിനെ ചൂണ്ടിക്കാട്ടിയത് മഹാരാജസ് കോളേജിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് പോയ അഭിമന്യുവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചാണ് എറണാകുളത്തേക്ക് വരുത്തിയതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം ബന്ധുക്കളും ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം വ്യക്തമാകാന്‍ മുഹമ്മദ് പിടിയിലാകണം. മുഹമ്മദിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ ഫോണ്‍ വിളികളെ സംബന്ധിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍