UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസുകാരെ അര്‍ണാബ് ഗോസ്വാമി അട്ടകളെന്ന് വിളിച്ചു; രണ്ട് പേര്‍ ഇറങ്ങിപ്പോയി

തന്നെ കോമാളിയെന്ന് വിളിച്ച അര്‍ണാബിന്റെ പിതാവിനെ അവഹേളിച്ചാണ് ഗാര്‍ഗ ചാറ്റര്‍ജി ഇറങ്ങിപ്പോയത്‌

കര്‍ണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ അവഹേളിച്ച റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമായുടെ നിലപാടില്‍ പ്രതിഷേധിച്ച് രണ്ട് പേര്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗാര്‍ഗ ചാറ്റര്‍ജിയും കാശ്മീരില്‍ നിന്നുള്ള അതിഥിയുമാണ് ഇറങ്ങിപ്പോയത്.

കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചപ്പോഴാണ് ഗോസ്വാമി അവരെ കാപട്യക്കാരെന്ന് വിളിച്ചത്. ‘കോണ്‍ഗ്രസ് അട്ടകളെ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഞാന്‍ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ, ഈഗിള്‍ റിസോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ മറന്നോ. ബിജെപി നിങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കുന്നുവെന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. എന്തായിരുന്നു ഈഗിള്‍ റിസോര്‍ട്ടില്‍ നടന്നത്, വിസ്‌കിയും മദ്യക്കുപ്പിയും നിങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയായിരുന്നില്ലേ. ലജ്ജ തോന്നുന്നു’ എന്നാണ് അര്‍ണാബ് പറഞ്ഞത്.

2018 മെയില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് ഇത് പറഞ്ഞത്. ‘നിങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രശ്‌നമില്ല, പക്ഷെ അവര്‍ ചെയ്യുമ്പോള്‍ അത് കുറ്റകൃത്യമാകുന്നു. നിങ്ങള്‍ കാപട്യക്കാരാണ്’ എന്നാണ് അര്‍ണാബ് കൂട്ടിച്ചേര്‍ത്തത്. കൂടാതെ യാതൊരു പ്രകോപനവുമില്ലാതെ ഗാര്‍ഗ ചാറ്റര്‍ജിയെ അര്‍ണാബ് കോമാളിയെന്ന് വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അര്‍ണാബിന്റെ പിതാവിനെ അവഹേളിച്ച ചാറ്റര്‍ജിയോട് പുറത്തുപോകാന്‍ അര്‍ണാബ് ആവശ്യപ്പെട്ടു.

read more:ബെഗുൺ കൊദാറിലെ പ്രേതങ്ങള്‍ നിശ്ചലമാക്കിയ റെയില്‍വേ സ്റ്റേഷന്‍; സന്താള്‍ ഗ്രാമങ്ങളിലെ അറിയാക്കഥകള്‍, ഇരുട്ട്, പേടികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍