UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിലയ്ക്കല്‍ സംഘര്‍ഷം: 2000ലേറെ പേര്‍ അറസ്റ്റില്‍, വാഹനങ്ങള്‍ തടഞ്ഞ സ്ത്രീകള്‍ ഒളിവില്‍

പത്തനംതിട്ട ജില്ലയില്‍ മാത്രം 74 പേരാണ് റിമാന്‍ഡിലുള്ളത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 2063 ആയി. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍, പോലീസിനെ ആക്രമിക്കല്‍, വധശ്രമം, പോലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ മാത്രം 74 പേരാണ് റിമാന്‍ഡിലുള്ളത്. ഇവരില്‍ അമ്പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. പോലീസിന്റെയും മാധ്യമങ്ങളുടെയും തീര്‍ത്ഥാടകരുടെയും വാഹനങ്ങള്‍ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. കെഎസ്ആര്‍ടിസിക്ക് മാത്രം ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 13 ലക്ഷം രൂപയെങ്കിലും കെട്ടിവച്ചാല്‍ മാത്രമേ ഇവര്‍ക്ക് ജാമ്യം അനുവദിക്കൂ.

നിലയ്ക്കലില്‍ കലാപകാരികള്‍ക്കൊപ്പം വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ട് സ്തീകള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണ്. എസ് പിയുടെ വാഹനത്തിന് നേരെയുണ്ടായ കല്ലേറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വധശ്രമത്തിനടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍