UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും: ഹര്‍ജി തള്ളി

നേരത്തെ കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തനിക്കെതിരായ യുഎഎപിയെ നീക്കണമെന്ന ജയരാജന്റെ ഹര്‍ജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

യുഎപിഎ ചുമത്താന്‍ സംസ്ഥാന സര്‍ക്കാരാണ് അനുമതി നല്‍കേണ്ടതെന്നാണ് പി ജയരാജന്‍ വാദിച്ചത്. ഈ വാദം കോടതി തള്ളിക്കളഞ്ഞു. നേരത്തെ കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കോടതി അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കേസില്‍ പ്രതികളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്നാണ് കോടതി വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്. ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സിപിഎമ്മുകാരായ പ്രതികളെ അനുകൂലിച്ചുള്ള നിലപാടാണ് വിമര്‍ശനത്തിന് കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍