UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ധന വിലവര്‍ദ്ധനവ്: യുഡിഎഫ് സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല

ജി എസ് ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വിലവര്‍ദ്ധനവ് എന്നിവയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 13നാണ് വെള്ളിയാഴ്ചയാണ് ഹര്‍ത്താല്‍. മലപ്പുറം വേങ്ങരയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇന്ധന വിലവര്‍ദ്ധനവ് നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍