UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

യൂണിവേഴ്‌സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം രാവിലെ ആറിന് തുടങ്ങി. ഇന്ന് ഉച്ചവരെയാണ് ഉപരോധം. സെക്രട്ടേറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മൂന്ന് ഗേറ്റുകളിലും ഉപരോധ സമരം നടത്താന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകരെല്ലാം ആറ് മണിയ്ക്ക് മുമ്പ് തന്നെ അണിനിരന്നെങ്കിലും രാവിലെ എട്ട് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പി എസ് സി പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കുക, ഉത്തരക്കടലാസ് ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചത്.

ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ കൂടിയുള്ള ഗതാഗതം നിരോധിക്കുമെന്നും പോലീസ് അറിയിച്ചു.
read more: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: സ്ഥാനം പങ്കിട്ടെടുത്തേക്കും; ആദ്യം ടേം ആര്‍ക്കെന്നതില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും തര്‍ക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍