UPDATES

വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചരണത്തിനില്ല: വയനാട്ടില്‍ യുഡിഎഫ് പ്രചരണം നിര്‍ത്തി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ യുഡിഎഫ് നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു

സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിയാതെ പ്രചരണത്തിനില്ലെന്ന് വയനാട്ടിലെ യുഡിഎഫ് ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണം നിലയ്ക്കുകയും ചെയ്തു. മുഴുവന്‍ ബുത്ത് കമ്മിറ്റികളും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിന് രണ്ട് ദിവസം സമയം ചോദിച്ചിരിക്കുകയാണ് അവര്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ യുഡിഎഫ് നിയോജക മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബൂത്തിതല കമ്മിറ്റികള്‍ രൂപീകരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകിയപ്പോള്‍ ചിലയിടങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. മറ്റിടങ്ങളില്‍ രൂപീകരണ യോഗം പോലും ചേര്‍ന്നിട്ടില്ല. തീരുമാനമാകാതെ ഫീല്‍ഡില്‍ ഇറങ്ങണ്ടെന്നാണ് ഇവരുടെ തീരുമാനം. വയനാട്ടിലെ പല കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകളും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഉള്ളത്.

വീടുകയറിയിറങ്ങേണ്ട ആദ്യഘട്ടം പല സ്ഥാനാര്‍ത്ഥികളും പൂര്‍ത്തിയാക്കാറായിട്ടും സ്ഥാനാര്‍ത്ഥി ആരാണെന്ന് പോലും അറിയാത്തതിലെ പ്രതിഷേധമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്കുമുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍