UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കക്കൂസില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളിക്ക് മനസിലാകില്ലെന്നു മന്ത്രി കണ്ണന്താനം

കള്ളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കമല്ലാതെ സാധാരണക്കാര്‍ക്ക് ഡോക്ടറാകാന്‍ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി

ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാകില്ലെന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തെ 60 ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ശുചിമുറിയില്ല. കേരളത്തിലെ ആളുകളെല്ലാവരും തന്നെ മിഡില്‍ ക്ലാസ് ആളുകളാണ്. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് ആ സാഹചര്യം മനസിലാവില്ല. അതുകൊണ്ടാണ് താന്‍ വട്ടനാണെന്നു കേരളത്തിലെ ആളുകള്‍ ഇപ്പോള്‍ പറയുന്നതെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി.

ജനരക്ഷാ യാത്രയില്‍ നിന്നും അമിത് ഷാ പെട്ടെന്നു ഡല്‍ഹിയിലേക്ക് മടങ്ങിയ കാര്യത്തെക്കുറിച്ചും കണ്ണന്താനം പ്രതികരണം നടത്തി. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയത്. അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്നയാളാണെന്നും പറഞ്ഞ കണ്ണന്താനം ഇത്രയുമൊക്കെ കാര്യങ്ങളെ പാര്‍ട്ടിയെപ്പറ്റി തനിക്ക് അറിയൂ എന്നു പറഞ്ഞ കണ്ണന്താനം, താന്‍ പാര്‍ട്ടിയിലെ കുഞ്ഞു നേതാവ് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹമെന്നു വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള മറുപടിയായി കോടിയേരി സിംഹത്തെ കണ്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

കള്ളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമെ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കണ്ണന്താനം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനു 75 ലക്ഷം രൂപയോളമാകുമെന്നും റബറിനും മറ്റു നാണ്യവിളകള്‍ക്കും വിലയില്ലാത്തതിനാല്‍ കള്ളക്കടത്തുകാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഇക്കാലത്ത് ഡോക്ടറാകാന്‍ കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍