UPDATES

കുത്തേറ്റ അഖിലിനെ ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐ അഡ്‌ഹോക്ക് കമ്മിറ്റി

വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും അധികൃതര്‍ നീക്കം ചെയ്തു

കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിനെ ഉള്‍പ്പെടുത്തി യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയുടെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. 25 അംഗ കമ്മിറ്റിയുടെ കണ്‍വീനറായി കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാം വര്‍ഷ എം എ വിദ്യാര്‍ത്ഥിയുമായ എ ആര്‍ റിയാസിനെയും ജോയിന്റ് കണ്‍വീനറായി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ വീണയെയും തെരഞ്ഞെടുത്തു.

12നുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കോളേജിലെ യൂണിറ്റ് കമ്മിറ്റി എസ്എഫ്‌ഐ പിരിച്ചുവിട്ടിരുന്നു. എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലും കമ്മിറ്റിയിലുണ്ട്. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജില്‍ തിരുത്തല്‍ നടപടികള്‍ക്ക് കോളേജ് അധികൃതരും എസ്എഫ്‌ഐയും തുടക്കമിട്ടിട്ടുണ്ട്. വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം എസ്എഫ്‌ഐയുടെ കൊടികളും ബാനറുകളും അധികൃതര്‍ നീക്കം ചെയ്തു.

കമ്മിറ്റി അംഗങ്ങള്‍: എ ആര്‍ റിയാസ്, വീണ, ശില്‍പ, ജോബിന്‍, ചന്തു, അഞ്ജു, നിരഞ്ജന്‍, ജിനു, അഖില്‍, കൃഷ്ണപ്രിയ, അരുണ്‍, ഉമര്‍, അജയ്, വിഷ്ണു, ഉമൈര്‍, രാകേന്ത്, ജിജോ, അഭിജിത്ത്, ആര്യ, അനന്തു ഷാജി, ദില്‍ന, അമല്‍, നിതിന്‍, മിത മധു, റോഷന.

read more:മലയാളം പാട്ട് പാടി, കേരളത്തില്‍നിന്നുള്ള ബാന്റിന് ബംഗളൂരുവില്‍ അധിക്ഷേപം, സ്‌റ്റേജില്‍നിന്ന് ഇറക്കി വിട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍