UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപ്രഖ്യാപിത ഹര്‍ത്താല്‍: വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടെന്ന് ഡിജിപി

ഹര്‍ത്താലിനെ തുടര്‍ന്ന് അറസ്റ്റിലായവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്ര. ഹര്‍ത്താലിനെക്കുറിച്ച് സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത് കൂടാതെ ഹര്‍ത്താലിനെ തുടര്‍ന്ന് അറസ്റ്റിലായവരുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. എസ്ഡിപിഐ, മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായവരില്‍ ഏറെയുമെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അറസ്റ്റിലായ 951 പേരില്‍ 535 പേരും ഈ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 270 പേര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരും 265 പേര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുമാണ്.

ഇവരെ കൂടാതെ 125 സിപിഎം പ്രവര്‍ത്തകരും 60 കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും തന്നെയില്ല. 235 പേര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെടുന്നവരല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍