UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗി ഇന്ന് താജ്മഹലില്‍

വികസനപദ്ധതികളും പ്രഖ്യാപിക്കും

താജ്മഹലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിനിടയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്നു ഇവിടെ സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകതയെന്തെന്നാല്‍, ഇതാദ്യമായാണ് യുപിയിലെ ഒരു ബിജെപി മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. തന്റെ മുന്‍ഗാമികളാരും പോയിട്ടില്ലാത്ത ഈ ലോകാത്ഭുതങ്ങളിലൊന്നില്‍ ആദിത്യനാഥ് അരമണിക്കൂര്‍ സമയം ചെലവിടുമെന്നാണ് അറിയുന്നത്. ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടിയുടെ വികസനപദ്ധതികളും മുഖ്യമന്ത്രി ഇന്നു പ്രഖ്യാപിക്കും. ആഗ്ര കോട്ടയില്‍ നിന്ന് താജ്മഹലിലേക്കുള്ള പ്രത്യേക പാത സഞ്ചാരികള്‍ക്കായി അദ്ദേഹം തുറന്നു കൊടുക്കും.

താജ്മഹല്‍ തേജോമഹാലയം എന്ന ശിവക്ഷേത്രമായിരുന്നുവെന്നും അതു തകര്‍ത്തിട്ടാണ് താജ്മഹല്‍ നിര്‍മിച്ചതെന്നുമൊക്കെയാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമൊക്കെ പറയുന്നത്. യുപിസര്‍ക്കാരിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതും വിവാദമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍