UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവുമായി മൊബൈലില്‍ സംസാരിച്ച് കയറിയിരുന്നത് പാമ്പുകളുടെ മുകളില്‍; യുവതിക്ക് ദാരുണാന്ത്യം

സംസാരിച്ചുകൊണ്ട് കിടപ്പുമുറിയിലെത്തിയ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകളുടെ മുകളിലേക്കാണ് ഇരുന്നത്.

തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകളുടെ മുകളില്‍ കയറിയിരുന്ന യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ റിയാന്‍വ് ഗ്രാമത്തിലാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്. ഗീത എന്ന യുവതി മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിടപ്പുമുറിയില്‍ വച്ചാണ് മരിച്ചത്.

തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്ന ജയ്‌സിംഗ് യാദവുമായാണ് ഇവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നത്. സംസാരിച്ചുകൊണ്ട് കിടപ്പുമുറിയിലെത്തിയ ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകളുടെ മുകളിലേക്കാണ് ഇരുന്നത്. തൊട്ടുപിന്നാലെ ഗീതയ്ക്ക് പാമ്പുകളുടെ കടിയേല്‍ക്കുകയും ചെയ്തു. ബോധരഹിതയായ ഇവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ കയറിക്കൂടിയ പാമ്പുകള്‍ ബെഡ്ഷീറ്റിന്റെ നിറം കാരണം ഗീതയുടെ ശ്രദ്ധയില്‍പ്പെട്ടുകാണില്ലെന്നാണ് ബന്ധുക്കളുടെ നിഗമനം.

ഗീതയ്ക്ക് കടിയേറ്റ ശേഷവും പാമ്പുകള്‍ കിടക്കയില്‍ തന്നെ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഗീതയെ ആശുപത്രിയിലെത്തിച്ച് തിരികെയെത്തിയവരാണ് പിന്നീട് ഇവയെ തല്ലിക്കൊന്നത്.

also read:സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍