UPDATES

പ്രവാസം

അമേരിക്കയില്‍ കാണാതായ മലയാളി ബാലികയുടെ മൃതദേഹം കണ്ടെത്തി

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു

രണ്ടാഴ്ചയായി അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സ് പ്രായമുള്ള മലയാളി ബാലികയുടെ മൃതദേഹം കണ്ടെത്തിയതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. പാല് മുഴുവന്‍ കുടിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യു രാത്രിയില്‍ ഒറ്റയ്ക്ക് വീടിന് പുറത്തിറക്കി വിട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ കാണാതായത്.

വളര്‍ച്ച പ്രശ്‌നങ്ങളും സംസാര വൈകല്യവുമുള്ള ഷെറിന്‍ മാത്യു എന്ന കുട്ടിയെയാണ് ഒക്ടോബര്‍ ഏഴ് മുതല്‍ കാണാതായത്. ഡല്ലാസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീടിന്റെ പിന്നാമ്പുറത്താണ് കുട്ടിയെ അവസാനമായി കണ്ടത്. റോഡിന് അടിയിലൂടെയുള്ള ഒരു ടണലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും അര മൈല്‍ അകലത്തിലാണ് മൃതദേഹം കിടന്നത്. ഏകദേശം മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ഇതെന്ന് വ്യക്തമാണെങ്കിലും ഇത് ഷെറിന്‍ മാത്യൂസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തച്ഛന്‍ വിസ്ലി മാത്യുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അപകടത്തില്‍പ്പെടുത്തിയതിനാണ് അറസ്റ്റ്. ഒരു ദിവസം കഴിഞ്ഞ് 2.5 ലക്ഷം ഡോളര്‍ കെട്ടിവച്ച് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നും ഇറക്കിവിട്ട കുട്ടിയോട് വെളുപ്പിന് മൂന്ന് വരെ വീടിന് മുന്നിലുള്ള മരത്തിന്റെ ചുവട്ടില്‍ നില്‍ക്കാനാണ് താന്‍ ആവശ്യപ്പെട്ടതെന്ന് വെസ്ലി പറയുന്നു. 15 മിനിറ്റിന് ശേഷം വെസ്ലി കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തെരുവില്‍ ചെന്നായയുടെ ശല്യമുള്ള കാര്യം തനിക്കറിയാമായിരുന്നുവെന്നും ജാമ്യത്തിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ കാണാതെ വന്നതോടെ വസ്ത്രങ്ങള്‍ അലക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ പോയ ഇയാള്‍ കുട്ടിയ്ക്കായുള്ള അന്വേഷണം രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കുട്ടിയെ കാണാതായി അഞ്ച് മണിക്കൂറിന് ശേഷമാണ് ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചതും. ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് മാത്യൂസ് ഈ കുട്ടിയെ ദത്തെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍