UPDATES

പാലാരിവട്ടം പാലം അഴിമതി: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

വിജിലന്‍സ് നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു.

പാലാരിവട്ടം മേലപ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.

വിജിലന്‍സ് നേരത്തെ തന്നെ ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാരിനാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ഇബ്രാഹിം കുഞ്ഞിന്റെയും കോലം കത്തിച്ചിരുന്നു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌കോയിലെയും ആര്‍ഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് ചോദ്യം ചെയ്യലിനായി തയ്യാറാക്കിയിട്ടുള്ളത്. 2014ല്‍ പാലത്തിന്റെ നിര്‍മ്മാണ സമയത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും വിജിലന്‍സ് ശേഖരിക്കും.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഗതാഗതം ആരംഭിച്ച് മൂന്ന് വര്‍ഷം തികയും മുമ്പേ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടി വന്ന പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണം. പാലത്തിന്റെ നിര്‍മ്മാണ ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

also read:ആരോപണം ബിജെപി നേതാക്കള്‍ക്കെതിരാണോ? എങ്കില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും വരില്ല; മോദി കാലത്ത് മന്ദീഭവിച്ച അഴിമതിക്കേസുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍