UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു

കേന്ദ്രമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. 7 മണിക്ക് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങില്‍ 8.45 നാണ് വി മുരളീധരന്റെ ഊഴമെത്തിയത്.

കേന്ദ്രമന്ത്രിയായി വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തു. 7 മണിക്ക് തുടങ്ങിയ സത്യപ്രതിജ്ഞ ചടങ്ങില്‍ 8.45 നാണ് വി മുരളീധരന്റെ ഊഴമെത്തിയത്. സ്വതന്ത്ര പദവി നിര്‍വഹിക്കുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍. ആര്‍എസ്എസിലൂടെയാണ് മുരളീധരന്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു.

ഉച്ചയ്ക്ക് മൂന്ന് മണി വരെയും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായിരുന്നില്ല. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇക്കാര്യം മുരളീധരനെ വിളിച്ച് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഇതെന്ന് മുരളീധരന്‍ പ്രതികരിച്ചിരുന്നു.

 

നായനാരെ ‘വിറപ്പിച്ച’ മുരളീധരന്‍, തലശ്ശേരിയിലെ വീട്ടിലേക്ക് ഇനിയെത്തുന്നത് കേന്ദ്രമന്ത്രിയായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍