UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പ്: വി മുരളീധരന്‍ പ്രത്യേക നിരീക്ഷകന്‍

അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തില്‍ ഇന്ത്യയില്‍ നിന്നും വി മുരളീധരന്‍ മാത്രം

ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പിന്റെ രാജ്യാന്തര നിരീക്ഷകരില്‍ ഒരാള്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ബിജെപി കേന്ദ്രനേതൃത്വമാണ് വി മുരളീധരനെ നിയമിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരമാണ് ബിജെപി മുരളീധരനെ അയയ്ക്കുന്നത്. ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വിവിധ രാജ്യങ്ങളിലെ പ്രമുഖ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്. ക്രമക്കേടുകളില്ലാതെയുള്ള തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായാണ് അന്താരാഷ്ട്ര നിരീക്ഷണ സംഘത്തെ നിയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവും മറ്റ് പ്രക്രിയകളുമാണ് ഇവര്‍ നിരീക്ഷിക്കുക. ഇന്ത്യയില്‍ നിന്നും വി മുരളീധരന്‍ മാത്രമാണ് പങ്കെടുക്കുന്നത്.

21ന് മുരളീധരന്‍ ബ്രിസ്‌ബെയ്‌നിലെത്തിച്ചേരും. 26 വരെ അദ്ദേഹം അവിടെ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍