UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂരില്‍ സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കി; സമരപ്പന്തലിന് തീയിട്ടു

ആത്മഹത്യാ ഭീഷണി മുഴക്കി ഡീസല്‍ നിറച്ച കുപ്പികളുമായായിരുന്നു വയല്‍ക്കിളികളുടെ സമരം

കണ്ണൂര്‍ കീഴാറ്റൂരില്‍ സമരം ചെയ്തിരുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍-കൂവോട് നെല്‍വയല്‍ ഏറ്റെടുക്കുന്നതിനെതിരെയാണ് സമരം. ഇരുന്നൂറ്റി അമ്പതോളം ഏക്കര്‍ നെല്‍വയല്‍ പൂര്‍ണമായും ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്നും റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകരും നാട്ടുകാരും സമരവുമായി രംഗത്തെത്തിയത്. ഇന്ന് സ്ഥലമളക്കാനായി ഉദ്യോഗസ്ഥ സംഘം എത്തിയിരുന്നു. എന്നാല്‍ ഇവര്‍ സ്ഥലമളക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ഡീസല്‍ നിറച്ച കുപ്പികളുമായി വയല്‍ക്കിളികള്‍ രാവിലെ തന്നെ ഇവിടെ എത്തിയിരുന്നു. വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഒരാള്‍ ഡീസല്‍ നിറച്ച കുപ്പിയും രണ്ട് പേര്‍ ഡീസല്‍ ദേഹത്തൊഴിച്ചുമാണ് സമരം ചെയ്തിരുന്നത്. വൈക്കോല്‍ കൂന കത്തിച്ച് അതിന് മുന്നിലായിരുന്നു സമരം. പോലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയാല്‍ തീയിലേക്ക് എടുത്തു ചാടുമെന്നായിരുന്നു ഭീഷണി.

കീഴാറ്റൂരിലേക്ക് പരിസ്ഥിതി പ്രവര്‍ത്തകരെ അടുപ്പിക്കില്ല: സിപിഎം ചെക്ക് പോസ്റ്റ് സ്ഥാപിച്ചെന്ന് വയല്‍ക്കിളികള്‍

എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് നീക്കി. സിപിഎമ്മിലെ ഏതാനും ചിലര്‍ കര്‍ഷകരെയും കൂട്ടിയാണ് വയല്‍ക്കിളികള്‍ എന്ന സമരസമിതി രൂപീകരിച്ചതെങ്കിലും ഇവരെ പിന്നീട് സിപിഎം പ്രാദേശിക നേതൃത്വം പുറത്താക്കി.  കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് തീവ്രവാദികളാണെന്നാണ് സിപിഎമ്മിന്റെ പ്രചരണം. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കയതോടെ സമരപ്പന്തലിന് തീയിട്ടു. ഇത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍