UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതിലും നല്ലത് ബല്‍റാം മാധ്യമങ്ങളെ വിളിച്ചുകൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു: വെള്ളാപ്പള്ളി

മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണ് ബല്‍റാം നടത്തിയത്

എകെജിയെ അപമാനിച്ച വി ടി ബല്‍റാമിന് മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. മാധ്യമശ്രദ്ധ നേടാനുള്ള തരംതാണ കളിയാണ് ബല്‍റാം നടത്തിയതെന്നും ഇതിലും നല്ലത് മാധ്യമങ്ങളെ വിളിച്ചുകൂട്ടി തുണിയുരിഞ്ഞ് ഓടുന്നതായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

എകെജിയെയും സുശീല ഗോപാലനെയും അവഹേളിച്ച് ബല്‍റാം നടത്തിയ പ്രസ്താവന വിവാദമായതോടെ പാര്‍ട്ടി ഭേദമില്ലാതെ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എംഎം ഹസനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ തള്ളിപ്പറഞ്ഞു. ഇത്തരത്തില്‍ സംസ്‌കാരിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ലെന്ന് കെ മുരളീധരനും പ്രതികരിച്ചു.

പി സി ജോര്‍ജ്ജിന്റെ വഴിയേ ബല്‍റാമും; അപമാനിച്ചത് സുശീല ഗോപാലനെ കൂടി

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രൂക്ഷമായ വിമര്‍ശനമാണ് ബല്‍റാമിനെതിരെ നടത്തിയത്. ഇക്കണക്കിന് സ്വന്തം മാതാപിക്കളെ പോലും ബല്‍റാം സംശയിക്കുമെന്ന് എംഎം മണി പറഞ്ഞു. തൃത്താലയിലെ ബല്‍റാമിന്റെ ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ബല്‍റാമിനെതിരെയുണ്ടായിരിക്കുന്നത്.

ബല്‍റാമിന് അറിയുമോ എകെജി വയലാര്‍ രവിയുടെ വീട്ടില്‍ ഒളിവിലിരുന്ന കാര്യം? സഖാവ് ഭാഗീരഥിയമ്മ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍