UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഷാറിനെ അറസ്റ്റ് ചെയ്തത് കള്ളം പറഞ്ഞ് വിളിച്ചുവരുത്തി; ചതിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ചെക്ക് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് തുഷാറിന്റെ അറസ്റ്റ്.

തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയത് ചതിവിലെന്ന് അച്ഛനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍. ഒത്തുതീര്‍പ്പിനെന്ന പേരില്‍ കള്ളം പറഞ്ഞ് വിളിച്ചുവരുത്തിയാണ് പോലീസിനെക്കൊണ്ട് പിടിപ്പിച്ചതെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ചെക്ക് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് തുഷാറിന്റെ അറസ്റ്റ്. തുഷാറിനെ അജ്മല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് തുഷാറിനെ ചൊവ്വാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്‍ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നാല് ദിവസം മുമ്പാണ് തുഷാറിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയ വിവരം തുഷാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. അജ്മാനിലെ ഹോട്ടലിലെത്തിയ തുഷാറിനെ ഉടന്‍തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കമ്പനിയുടെ ഉടമസ്ഥത കൈമാറിയപ്പോള്‍ നല്‍കിയ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ(ഏകദേശം 20 കോടി രൂപയുടെ) ചെക്ക് വണ്ടി ചെക്കായിരുന്നെന്നാണ് പരാതി.

സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ കേസിലെ പരാതി തീര്‍പ്പുകല്‍പ്പിക്കപ്പെടുകയോ പരാതിക്കാകന്‍ കേസ് പിന്‍വലിക്കുകയോ ചെയ്താല്‍ മാത്രമേ തുഷാറിന് ജയില്‍ മോചിതനാകാന്‍ സാധിക്കൂ. അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് തുഷാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

also read:വയനാടിനെ കൈവിടാതെ കേരളം, ദുരിതാശ്വാസത്തിന് ചുരം കയറിയത് 128 ടണ്‍ അരിയും മറ്റ് അവശ്യസാധനങ്ങളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍