UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍വിയുടെ ഉത്തരവാദിത്വം പിണറായിയുടെ തലയില്‍ കെട്ടിവയ്ക്കരുത്; സിപിഐയ്ക്ക് പരോക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

പരാജയത്തിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്നും വെള്ളാപ്പള്ളി

ശബരിമല വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരാജയം സംഭവിച്ചുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം ഇതിന്റെ പേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ക്കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.

പരാജയത്തിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികള്‍ക്കുമുണ്ടെന്നും എസ്എന്‍ഡിപി യോഗം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിധി നടപ്പാക്കുന്നതില്‍ എടുത്തുചാട്ടം ഒഴിവാക്കി ജനവികാരം കണക്കാക്കണമായിരുന്നു, അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിയുടെ തലയില്‍ കെട്ടിവച്ച് തലയൂരാനാണ് ഘടകകക്ഷികളുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാറിന്റെയും ശ്രമം.

തെരഞ്ഞെടുപ്പിന് മുമ്പ് ദേവസ്വം ബോര്‍ഡിന്റെ എത്ര യോഗങ്ങള്‍ കൂടിയിരുന്നു. എല്‍ഡിഎഫ് യോഗങ്ങളും മന്ത്രിസഭാ യോഗങ്ങളും പലതവണ കൂടിയപ്പോഴും ശബരിമല വിധി നടപ്പാക്കുന്നതിനെതിരെ ആരും ഒന്നും പറഞ്ഞില്ല. പുന്നപ്ര-വയലാര്‍ സമരത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശബരിമലയുടെ പേരില്‍ സമുദായം തെരുവിലിറങ്ങരുതെന്ന് താന്‍ അപേക്ഷിച്ചത്. പുന്നപ്ര-വയലാര്‍ സമരത്തില്‍ കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും ഈഴവരും പട്ടികജാതിക്കാരുമായിരുന്നു. അവിവേകം കാണിക്കരുതെന്ന് അന്ന് ആര്‍ ശങ്കര്‍ സമുദായ നേതാക്കളെ വിളിച്ചുകൂട്ടി പറഞ്ഞിരുന്നു. പട്ടാളക്കാരുടെ തോക്കില്‍ മുതിരയോ ഉപ്പോ അല്ലെന്നും വെടിയുണ്ടയാണെന്നും വാരിക്കുന്തവുമായി ചെന്നാല്‍ പിടഞ്ഞു മരിക്കുമെന്നും ശങ്കര്‍ ഓര്‍മ്മിപ്പിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു.

read more:എ കെ ബാലന്‍ ആരെ, എന്തിനാണ് പേടിക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍