UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ച് പട്ടികയില്‍ പേരുള്ള തമിഴ്‌നാട്ടുകാരി യുവതി

48 വയസ്സാണ് ഇവരുടെ പ്രായം. തിരിച്ചറിയല്‍ രേഖയില്‍ ഇത് വ്യക്തമാണ്

ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പന്ത്രണ്ടാം പേരുകാരിയായ യുവതി. വെല്ലൂര്‍ സ്വദേശിയായ ശാന്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നവംബറിലാണ് താന്‍ ദര്‍ശനം നടത്തിയതെന്നും ഇവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

48 വയസ്സാണ് ഇവരുടെ പ്രായം. തിരിച്ചറിയല്‍ രേഖ അനുസരിച്ച് ഇത് വ്യക്തമാണ്. 52 അംഗ തീര്‍ത്ഥാടക സംഘത്തോടൊപ്പമാണ് ഇവര്‍ ദര്‍ശനം നടത്തിയത്. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റ് തെറ്റാണെന്ന വാദം ശക്തമാകുന്നതിനിടെയാണ് യുവതിയുടെ വാദം. അതേസമയം പട്ടികയില്‍ വേറെയും പുരുഷന്മാരുടെ പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയിരിക്കുന്ന ടാക്‌സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പരും മൊബൈല്‍ നമ്പരുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും തന്റെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ഇയാള്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍