UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലക്ഷ്മി ബാലഭാസ്‌കറുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണെന്ന് പറയുന്ന വീഡിയോ വ്യാജമെന്ന് ഡോക്ടര്‍

ഏതാണ്ട് നാല് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞ വീഡിയോയില്‍ തന്റെ ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചിരിക്കുന്നതായും ഡോ. സുള്‍ഫി

അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ബാലഭാസ്‌കറിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ സുള്‍ഫി നൂഹു. തന്റെ ഫോട്ടോ ഉപയോഗിച്ച് പ്രചരിക്കുന്ന വീഡിയോ തന്റെ അറിവോടെയല്ലെന്നും തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നതെന്നുമാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഏതാണ്ട് നാല് ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞ വീഡിയോയില്‍ തന്റെ ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സമൂഹമാധ്യമങ്ങള്‍. യൂടൂബ് അധികൃതരുടെ ശ്രദ്ധയില്‍ ഇത് കൊണ്ടു വന്നിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു. കൂടാതെ ഇദ്ദേഹം സൈബര്‍ സെല്ലിലും പരാതി നല്‍കിയിരിക്കുകയാണ്.

ഡോ. സുള്‍ഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ലക്ഷ്മി ബാലഭാസ്‌കരുടെ ചികിത്സ പുരോഗതിയെ കുറിച്ചു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു.

എതാണ്ട് 4 ലക്ഷം ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞ വിഡിയോയില്‍ എന്റെ ഫോട്ടോയും അനധികൃതമായി ഉപയോഗിച്ചിരിക്കുന്നതായി കണ്ടിരിക്കുന്നു.

എന്തും വിളിച്ചു പറയാനുള്ള വേദിയല്ല സമൂഹമാധ്യമങ്ങള്‍.
യൂ ട്യൂബ് അധികൃതരുടെ ശ്രദ്ധയില്‍ ഇതു കൊണ്ട് വന്നിട്ടുണ്ട്.

സൈബര്‍ സെല്ലിലും പരാതി നല്‍കുന്നതാണ്.

ഡോ.സുല്‍ഫി നൂഹു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍