UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് സര്‍ക്കാരിന് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. ചട്ടം മറികടന്ന് രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചതാണ് കേസ്. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി വി ചന്ദ്രമോഹന്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്.

അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയിരിക്കുകയാണ് വിജിലന്‍സ്. ഭരണസമിതിയുടെ കാലത്ത് രഞ്ജിത്ത്, രാജു എന്നിവരെ ഉയര്‍ന്ന തസ്തിക സൃഷ്ടിച്ച് ഉയര്‍ന്ന ശമ്പളം നല്‍കിയെന്നാണ് കേസ്. നിയമനം നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു തുഷാര്‍.

കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പാരിതി അനുസരിച്ചാണ് കേസ്. ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പബ്ലിക് സര്‍വന്റായി കണക്കാക്കുന്നതാണ് പുതിയ നിയമം. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

ബി ഡി ജെ എസ് ‘തേപ്പ്’ പാര്‍ട്ടി ആവുമോ? വെള്ളാപ്പള്ളി ‘തേപ്പുകാര’നും?

‘ത്രികാലജ്ഞാനി’ വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പ്രവചനങ്ങള്‍; തുഷാറിന് പോലും സുഖിക്കുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍