UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട് ഞെട്ടിപ്പിക്കുന്നത്; പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി

മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ ഈ മാസം അഞ്ചാം തിയതി വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ 30 കോണ്‍ക്രീറ്റ് സാമ്പിളുകളില്‍ എണ്‍പത് ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജി ഇങ്ങനെ പരാമര്‍ശിച്ചത്.

കിറ്റ്‌കോ മുന്‍ എംഡി സിറയക് ഡേവിസ്, കണ്‍സള്‍ട്ടന്റ് ആയിരുന്ന ഷാലിമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുമ്പാകെ എത്തിയിട്ടുണ്ട്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണര്‍ത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലന്‍സ് കോടതി ജഡ്ജി ബി കെ ലാം പാഷ ചൂണ്ടിക്കാട്ടി.

അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. വിഷയത്തില്‍ കണ്ണടയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം ന്യായമാണെന്നും അഞ്ചാം തിയതി വരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചിട്ടുണ്ട്.

പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം ന്യായമാണെന്നും അഞ്ചാം തിയതി വരെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി നിരീക്ഷിച്ചു. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോകന്‍ അറിയിച്ചു.

മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ ഈ മാസം അഞ്ചാം തിയതി വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പാലം പണിത നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എം ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി ഡി തങ്കച്ചന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

also read:VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍