UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം പൈശാചികം; ഉന്മൂലനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല: വിഎസ്

പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണ്

കാസര്‍ഗോഡ് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് വിഎസ് അച്യുതാനന്ദന്‍. ഉന്മൂലനത്തിലൂടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണ്. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നും അത്തരക്കാരെ സിപിഎമ്മില്‍ വച്ചുപൊറുപ്പിക്കില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. നിഷ്ഠൂരമായ ഈ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ പോലീസിന് സാധിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍