UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റഫാല്‍ കരാറില്‍ വ്യക്തത വേണം: ഫ്രഞ്ച് എന്‍ജിഒ പരാതി നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അര്‍ഹതയില്ലാത്ത നേട്ടമുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നതായി ഷെര്‍പ

സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് എന്‍ജിഒ റഫാല്‍ കരാറില്‍ തങ്ങളുടെ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടറുടെ ഓഫീസില്‍ പരാതി നല്‍കി. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പാര്‍ട്ണറാക്കി ഡസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയുമായി ഒപ്പിട്ട 36 റഫേല്‍ യുദ്ധവിമാനങ്ങളുടെ കരാറില്‍ കൃത്യത വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഷെര്‍പ എന്ന എന്‍ജിഒയാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും അര്‍ഹതയില്ലാത്ത നേട്ടമുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നതായി ഷെര്‍പയുടെ പരാതിയില്‍ പറയുന്നു. മുന്‍ മന്ത്രി സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ ഇക്കാര്യം ആരോപിക്കുന്നതായി മീഡിയപാര്‍ട്ടും ഷെര്‍പയും നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. ഗൗരവകരമായ അഴിമതി, അനധികൃത നേട്ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നാഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഷെര്‍പയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച കരാറാണ് റഫേല്‍ കരാര്‍. അഴിമതിക്കൊപ്പം ചങ്ങാത്ത മുതലാളിത്തവും ആരോപിക്കപ്പെട്ടു. റിലയന്‍സിന്റെ ഈ രംഗത്തെ പരിചയക്കുറവ് കണക്കിലെടുക്കാതെ 59,000 കോടി രൂപയുടെ കരാറില്‍ ഡസൗള്‍ട്ട് പങ്കാളിയാക്കിയത് നരേന്ദ്ര മോദിയുടെ ഇടപെടല്‍ മൂലമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഡസൗള്‍ട്ട് ഈ വിഷയത്തില്‍ നുണ പറയുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

റാഫേൽ ഇടപാട്: പൊളിഞ്ഞുവീഴുന്ന കള്ളങ്ങൾ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍