UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ലൗജിഹാദികളെ സൂക്ഷിക്കുക, ശംഭുലാല്‍ ഉണര്‍ന്നു കഴിഞ്ഞു’; ചുട്ടുകൊലയെ ന്യായീകരിച്ച് വാട്‌സ്ആപ്പ് സന്ദേശം, ബിജെപി എംപിയും എല്‍എഎയും അടക്കം അംഗങ്ങള്‍

തങ്ങള്‍ക്കിതേക്കുറിച്ച് അറിവില്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്

രാജസ്ഥാനിലെ രാജ് സമന്ദറില്‍ ബംഗാളില്‍ നിന്നുള്ള മുസ്ലിം തൊഴിലാളി അഫ്രുസുളിനെ ചുട്ടുകൊന്ന ശംഭുലാല്‍ റേഗര്‍ക്ക് അഭിനന്ദങ്ങള്‍ അറിയിച്ച് ബിജെപി എംപിയും എംഎല്‍എയും പ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സ്ഗ്രൂപ്പ്. ‘സ്വഛ് രാജ് സമന്ദ് സ്വഛ് ഭാരത്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ പ്രേം മാലി എന്നയാളാണ്. ഇയാള്‍ ബിജെപിയുടെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകനാണെന്നാണ്  അവകാശപ്പെടുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പില്‍ രാജ് സമന്ദില്‍ നിന്നുള്ള ബിജെപി എംപി ഹരിഓം സിംഗ് റാത്തോഡ്, ബിജെപി എംഎല്‍എ ആയ കിരണ്‍ മഹേശ്വരി എന്നിവര്‍ അംഗങ്ങളാണ്.

‘ലൗജ് ജിഹാദികള്‍ കരുതിയിരിക്കുക, ശംഭുലാല്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു, ജയ് ശ്രീറാം’ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു സന്ദേശം ഇങ്ങനെയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഖ്‌ദേവ്  പോരാടും ശംഭുലാലിനു വേണ്ടി, അയാള്‍ക്ക് നീതി ലഭിക്കുകയും ചെയ്യും. ഒരു അഭിഭാഷകന്‍ നിങ്ങളെ പോലെയാകണം, ജയ് മേവാര്‍, ജയ് മാവ്‌ലി. പ്രതിഫലം വാങ്ങാതെ പോരാടും, അഭിഭാഷകന്‍ സുഖ്‌ദേവ് സിംഗ് ഉജ്ജ്വല്‍ മാവ്‌ലി’ ഇങ്ങനെയാണ് മറ്റൊരു സന്ദേശമെന്നും പത്രം പറയുന്നു.

എന്നാല്‍ ശംഭുലാലിന്റെ കേസ് ഏറ്റെടുക്കുന്ന കാര്യം താന്‍ ചിന്തിച്ചിട്ടില്ലെന്നാണ് അഭിഭാഷകന്‍ സുഖ്‌ദേവ് പറയുന്നത്. ഇങ്ങനെയൊരു സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് എനിക്ക് അറിവില്ല, റേഗറിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല’ ഉദയ്പൂര്‍ ജില്ലയിലെ മാവ്‌ലിയില്‍ നിന്നുള്ള അഭിഭാഷകനായ സുഖ്‌ദേവ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു.

ബിജെപി എംപിയായ ഹരിഓം റാത്തോഡും കിരണ്‍ മഹേശ്വരി എംഎല്‍എയും വാട്‌സ്ആപ്പ് സന്ദേശങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് പറയുന്നത്.

ഗ്രൂപ്പ് അഡ്മിനായ പ്രേം മാലിയോട് ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍, വ്യത്യസ്ത അഭിപ്രായങ്ങളുള്ള നിരവധി പേര്‍ ഗ്രൂപ്പില്‍ ഉണ്ടെന്നും അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കുമെന്നായിരുന്നു മറുപടിയെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍