UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂരില്‍ പൂരത്തിന് പോയ മുഖ്യമന്ത്രി വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടില്‍ കയറാത്തതെന്ത്?

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് സംസ്ഥാനത്തെ ഒരു കൂട്ടം മന്ത്രിമാരെന്നും തങ്കച്ചന്‍

തൃശൂര്‍ പൂരത്തിന് പോയിട്ടും അധിക ദൂരയല്ലാത്ത വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നതെന്താണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളില്‍ പ്രതിഷേധിച്ച് മെയ് എട്ടിന് സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യുഡിഎഫ്. പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരെ മെയ് രണ്ടിന് രാജ്ഭവന്‍ മാര്‍ച്ചും നടത്തും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാണ് സംസ്ഥാനത്തെ ഒരു കൂട്ടം മന്ത്രിമാരെന്നും തങ്കച്ചന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് യാതൊരു അര്‍ഹതയുമില്ല. മുഖ്യമന്ത്രി സ്വന്തം ജോലി ചെയ്യാതെ മനുഷ്യാവകാശ കമ്മിഷന്റെ മേല്‍ കുതിര കയറിയിട്ട് യാതൊരു കാര്യവുമില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫില്‍ കണ്‍വീനര്‍ മാറ്റ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയുണ്ടായാല്‍ കടിച്ചുതൂങ്ങി കിടക്കുന്നയാളല്ല താനെന്നും തങ്കച്ചന്‍ അറിയിച്ചു. പുതിയ കെപിസിസി പ്രസിഡന്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതായി അറിയില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍