UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവിഹിതബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ടോയ്‌ലെറ്റില്‍ ഒഴുക്കി കളഞ്ഞു

ആദ്യം തലയ്ക്കടിച്ചു വീഴ്ത്തി ബോധം കെടുത്തി

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ പ്രതികാര നടപടി. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തായിരുന്നു പ്രതികാരം.

പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ജലന്ദറിലെ ജോഗിന്ധര്‍ നഗര്‍ നിവാസിയായ ആസാദ് സിംഗ് ഉറങ്ങി കിടക്കുമ്പോഴായിരുന്നു ഭാര്യ സുഖ്‌വന്ത് കൗറിന്റെ ആക്രമണം. ആദ്യം ഒരു ഇരുമ്പ് വടികൊണ്ട് ആസാദിനെ തല്ലി ബോധം കെടുത്തി. അതിനുശേഷമാണ് കത്തി ഉപയോഗിച്ച് സുഖ്‌വന്ത് ആസാദിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. പിന്നീടിതുകൊണ്ടുപോയി ടോയ്‌ലെറ്റ് ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്തു കളഞ്ഞു.

രക്തം വാര്‍ന്നു കിടന്ന ആസാദിനെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആസാദിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നത്.
സുഖ്‌വന്ത് കൗറിനെതിരേ ആസാദിന്റെ പിതാവിന്റെ പരാതിയിന്മേല്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്താണ് സുഖ്‌വന്ത് കൗര്‍ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്ന് ജലന്ദര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സതീന്ദര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍