UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യ സ്വകാര്യ സ്വത്തല്ല, ഒപ്പം ജീവിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ നിര്‍ബന്ധിക്കരുത്; സുപ്രിം കോടതി

സ്ത്രീ എന്നാല്‍ ഒരു വസ്തു ഒന്നുമല്ല

ഒരു സ്ത്രീ അവരുടെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തോ, ഭാര്യയെന്നാല്‍ ഒരു വസതു അല്ലെന്നും, ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ സ്ത്രീ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതിന് നിര്‍ബന്ധിക്കരുതെന്നും സുപ്രിം കോടതി. ഭര്‍ത്താവിന്റെ ക്രൂരത ചൂണ്ടിക്കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് ഒരു സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. തനിക്ക് ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ താതപര്യം ഇല്ലെന്നും എന്നാല്‍ താന്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണെന്നും ഹര്‍ജിക്കാരി പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പരമാര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ഈ നിര്‍ദേശങ്ങള്‍ വന്നത്.

ഭാര്യ നിങ്ങളുടെ സ്ഥാവരജംഗമ വസ്തു ഒന്നുമല്ല, അവര്‍ക്ക് നിങ്ങള്‍ക്കൊപ്പം താമസിക്കാന്‍ ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ക്കൊപ്പം തന്നെ താമസിക്കണമെന്ന് അവളോട് എങ്ങനെ പറയാം കഴിയും? നിങ്ങള്‍ ആണുങ്ങള്‍ക്ക് അങ്ങനെ നിര്‍ബന്ധിക്കാനൊന്നും കഴിയില്ല; മദന്‍ ബി ലോക്കുര്‍, ദീപക് ഗുപ്ത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അഭിഭാഷകനോട് വ്യക്തമാക്കി.

ആണുങ്ങള്‍ക്ക് എങ്ങനെയാണ് ഇത്ര വിവേകരഹിതമാകാന്‍ കഴിയുന്നത്? ഭാര്യയെ സ്വകാര്യ സ്വത്തുപോലെയാണ് ചിലര്‍ കാണുന്നത്. അവള്‍ ഒരു വസ്തു ഒന്നുമല്ല; പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അഭിഭാഷകനോട് കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അടുത്ത വിചാരണ ഓഗസ്റ്റ് എട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍