UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്ഥാനിലേക്ക് വെള്ളമൊഴുകാതിരിക്കാന്‍ ഇന്ത്യ മൂന്ന് അണക്കെട്ടുകള്‍ നിര്‍മ്മിക്കും: നിഥിന്‍ ഗട്കരി

1960ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി അനുസരിച്ച് മൂന്ന് നദികളില്‍ നിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്

ഇന്ത്യന്‍ നദികളില്‍ നിന്നും പാകിസ്ഥാനിലേക്ക് ജലം പോകുന്നത് തടയാന്‍ മൂന്ന് അണക്കെട്ടുകള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിഥിന്‍ ഗട്കരി. 1960ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച ഇന്‍ഡസ് വാട്ടര്‍ ട്രീറ്റി അനുസരിച്ച് മൂന്ന് നദികളില്‍ നിന്നുള്ള ജലം ഇരുരാജ്യത്തിനും പങ്കിട്ടെടുക്കാവുന്നതാണ്. എന്നാല്‍ നദീജലം കാര്യക്ഷമമായി വിനിയോഗിക്കാത്തതിനാല്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലവും ഇപ്പോള്‍ പാകിസ്ഥാനാണ് ഉപയോഗിക്കുന്നത്.

ഈ സ്ഥിതിയ്ക്ക് മാറ്റം വരുത്താന്‍ ഉത്തരാഖണ്ഡില്‍ മൂന്ന് അണക്കെട്ടുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സംഭരിക്കുന്ന ജലം പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ക്ക് നല്‍കാനാണ് പദ്ധതി. യമുനയിലൂടെ ഹരിയാനയിലേക്ക് ജലമെത്തിക്കാനാണ് പദ്ധതി. ജലം ഉപയോഗശൂന്യമായി സമുദ്രങ്ങളിലേക്കെത്തുന്നത്‌ തടയാനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.

ഇന്‍ഡസ് വാട്ടര്‍ ട്രീറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നതാണെന്നും പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും ഹരിയാന കൃഷിമന്ത്രി ഓംപ്രകാശ് ധാങ്കര്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍