കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസല്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തിയേഴാം സാക്ഷി രാജേഷിന്റെ മൊഴി
കെവിന്‍ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. കേസിലെ മുപ്പത്തേഴാം സാക്ഷിയായ രാജേഷിനെ ആറാം പ്രതി മനു, പതിമൂന്നാം പ്രതി ഷിനു എന്നിവര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.
കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസല്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തിയേഴാം സാക്ഷി രാജേഷിന്റെ മൊഴി. പുനലൂരില്‍ നിന്നും കോട്ടയത്തേക്ക് വരുമ്പോഴാണ് മര്‍ദ്ദനമേറ്റതെന്നും രാജേഷ് കോടതിയില്‍ പറഞ്ഞു.
പുനലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.