UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊള്ളലേറ്റ് മരിച്ച വൃദ്ധയുടെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു: കാലില്‍ അവശേഷിച്ചത് അസ്ഥി മാത്രം

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു

അടുക്കളയില്‍ വച്ച് പൊള്ളലേറ്റ വൃദ്ധയുടെ മൃതദേഹം തെരുവു നായ്ക്കള്‍ തിന്നു. മാവേലിക്കര തഴക്കര അറനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ ശുഭേദ്രന്റെ ഭാര്യ സരസ്വതി(65) ആണ് മരിച്ചത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. പലപ്പോഴും അലഞ്ഞു നടന്നിരുന്ന ഇവരെ കുറച്ചു ദിവസങ്ങളായി പുറത്തേക്കൊന്നും കണ്ടിരുന്നില്ല. കഴിഞ്ഞ ബന്ധുവായ സ്ത്രീ ആഹാരവുമായി ചെന്നപ്പോഴാണ് മൃതദേഹം നായ്ക്കള്‍ ഭക്ഷിക്കുന്നത് കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. സരസ്വതിയുടെ ഇടതു കയ്യും ശരീരത്തിന്റെ കുറച്ചു ഭാഗങ്ങളും കത്തിക്കരിഞ്ഞ അവസ്ഥയിലാണ്. ഇരുകാലുകളിലും അസ്ഥി മാത്രമാണ് ഉള്ളത്. ഇത് നായ്ക്കള്‍ കടിച്ചെടുത്തതാണ്.

രണ്ട് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. ഇവര്‍ക്ക് മക്കളില്ല. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഇവരെ വൃദ്ധസദനത്തിലാക്കിയിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് അവിടെ നിന്നും ഇറങ്ങിപ്പോയി. അടുത്തകാലത്തായി രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍