UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭര്‍ത്താവ് ഒന്നും മിണ്ടാറില്ല; പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍

കമ്മിഷന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതെന്നാണ് ഇരുവരുടേയും വാദം.

വിവാഹം കഴിഞ്ഞ് 25 വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും ഭര്‍ത്താവ് തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ വനിതാ കമ്മീഷനില്‍. എര്‍ണാകുളം കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ ഭര്‍ത്താവ് തന്നോട് ഒന്നും മിണ്ടാറില്ലെന്നാണ് വീട്ടമ്മ പരാതിപ്പെട്ടത്.

പറയാനുള്ള കാര്യങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെക്കുകയാണ് പതിവെന്ന് വീട്ടമ്മ പറയുന്നു. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ താന്‍ ഇത്തരത്തില്‍ നോട്ട് ബുക്കില്‍ കുറിക്കും. ഭര്‍ത്താവ് അത് വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. കമ്മിഷന്‍ സിറ്റിങ്ങിലാണ് തങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം ലഭിക്കുന്നതെന്നാണ് ഇരുവരുടേയും വാദം. ഇരുവരോടുമിപ്പോള്‍ കൗണ്‍സലിങിന് ഹാജരാവാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇവരുടെ ഏകമകന്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ്. മകനെ ഇവര്‍ പലപ്പോഴും മറക്കുന്നുവെന്നും കമ്മീഷന്‍ പറയുന്നു.

Read Azhimukham: ശ്രീറാം വെങ്കിട്ടരാമന് എന്തു ശിക്ഷ കിട്ടും? അതോ പോലീസ് പിഴവില്‍ ഊരിപ്പോകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍