UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതുവ, ഉന്നാവോ; പ്രതിഷേധ മാര്‍ച്ചിനടുത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

മുംബൈ കാര്‍ട്ടര്‍ റോഡില്‍ ആയിരുന്നു സംഭവം

കതുവ, ഉന്നാവോ പീഡന ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനരികില്‍ വച്ച് തന്നെ ഒരു സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. മുബൈ കാര്‍ട്ടര്‍ റോഡിലൂടെ പ്രതിഷേധ മാര്‍ച്ച് നടക്കുന്ന സമയത്താണ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയതല്ലാത്ത ഒരു സ്ത്രീയെ മദ്യപാനായ ചെറുപ്പക്കാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

27 കാരിയായ യുവതി തന്റെ സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു. 20 വയസോളം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കുറച്ചു നേരമായി തന്നെ പിന്തുടരുന്നതായി മനസിലായി. അയാളുടെ ചേഷ്ടകളില്‍ നന്നായി മദ്യപിച്ചിട്ടുണ്ടെന്നും വ്യക്തമായതായി യുവതി പരാതിയില്‍ പറയുന്നു. പത്തുമനിട്ടോളം തന്റെ പിറകേ നടന്നശേഷം അയാള്‍ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.

ചെറുപ്പക്കാരന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഈ ദൃശ്യങ്ങള്‍ കാണുകയും ഉടന്‍ തന്നെ യുവതിയുടെ രക്ഷയ്‌ക്കെത്തുകയുമായിരുന്നു. അക്രമിയെ ഇവര്‍ പിടകൂടി പ്രതിഷേധ മാര്‍ച്ചിനിടയില്‍ വിന്യസിച്ചിരുന്ന പൊലീസിന് കൈമാറുകയും ചെയ്തു. ഭീവാണ്ഡി സ്വദേശിയാണ് പ്രതിയെന്നും ഇയാള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മുംബൈ, ഡല്‍ഹി, കൊച്ചി തുടങ്ങി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി കതുവ, ഉന്നാവോ ഇരകള്‍ക്ക് നീതി കിട്ടാനും രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍