UPDATES

കാറിടിച്ചു വീഴ്ത്തി, രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിവീഴ്ത്തി, പെട്രോള്‍ ഒഴിച്ചു കത്തിച്ചു; സൗമ്യയുടെ കൊലപാതകിയും പൊലീസുകാരന്‍

സൗമ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് പ്രതിയ കായംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

പട്ടാപ്പകല്‍ പോലീസുകാരിയെ കത്തിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് മാവേലിക്കര വള്ളിക്കുന്നം സ്വദേശികളാണ്. വള്ളിക്കുന്ന സ്‌റ്റേഷനിലെ സിപിഒ ആയ സൗമ്യ(30)യാണ് കൊല്ലപ്പെട്ടത്. ഇന്ന് സ്റ്റുഡന്റ്‌സ് പോലീസിന്റെ ഡ്യൂട്ടിയിലായിരുന്ന സൗമ്യ സ്‌റ്റേഷനില്‍ നിന്നും സ്‌കൂട്ടറില്‍ മടങ്ങി വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസ് ആണ് കൊലപാതകം നടത്തിയത്.

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന സൗമ്യയെ അജാസ്‌ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ സൗമ്യ അജാസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി. എന്നാല്‍ ഇവിടെ ആരുമില്ലായിരുന്നു. പിന്നാലെയെത്തിയ പ്രതി സൗമ്യയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഇതിനിടയിലാണ് അജജാസിനും പൊള്ളലേറ്റത്. സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ് പ്രതിയ കായംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ സംസാരിക്കാന്‍ പറ്റാത്ത നിലയിലായതിനാല്‍ കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് ചോദിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

പ്രതി അജാസുമായി സൗമ്യക്ക് മുന്‍ പരിചയം ഉണ്ട്. സൗമ്യയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ആണ്. രണ്ടു വര്‍ഷത്തോളമായി സൗമ്യ വള്ളിക്കുന്നു സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജാസില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാനാകാത്ത അവസ്ഥയിലാണ് പോലീസ്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ആരംഭിക്കാനാകൂ.

read more:കഫീല്‍ ഖാനെയും സൈബാല്‍ ജെനയെയും തുറങ്കിലടച്ചപ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരും ഐ എം എയും എവിടെയായിരുന്നു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍