UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉപയോഗിച്ച സാനിട്ടറി പാഡ് വരാന്തയില്‍ ഉപേക്ഷിച്ചെന്ന ആരോപണം; സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് ദേഹപരിശോധന

വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ വിസി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്

 

ഉപയോഗിച്ച സാനിറ്ററി പാഡ് വരാന്തയില്‍ ഉപേക്ഷിച്ചെന്ന ആരോപണം ഉയര്‍ത്തി വിദ്യാര്‍ത്ഥിനകള്‍ക്ക് ഹോസ്റ്റല്‍ കെയര്‍ ടേക്കറുടെ വക ദേഹപരിശോധന. ഭോപ്പാലിലെ സാഗറില്‍ സ്ഥിതി ചെയ്യുന്ന ഡോ.ഗോര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വനിത ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ്, വനിത ഹോസ്റ്റലിലെ പുതിയ ബ്ലോക്കിലുള്ള ശുചിമുറിയിലേക്കുള്ള വരാന്തയില്‍ ഉപയോഗിച്ചശേഷമുള്ള സാനിട്ടറി പാഡ് കണ്ടെത്തിയെന്ന പരാതിയുമായി കെയര്‍ ടേക്കര്‍ രംഗത്തു വരികയും ആര്‍ത്തവ സമയം ആയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും പാഡ് ഉപേക്ഷിച്ചത് അവരില്‍ ആരാണെന്നും കണ്ടെത്തുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളെയും ദേഹപരിശോധനയ്ക്ക് വിധേയയാക്കിയത്. ഇതിനു പിന്നാലെ അമ്പതോളം വരുന്ന വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ക്ക് നേരിട്ട അപമാനത്തിനു വാര്‍ഡനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ആര്‍ പി തിവാരിയുടെ താമസസ്ഥലത്തെത്തി പരാതി ബോധിപ്പിച്ചത്. ഈ വിഷയുമായി ബന്ധപ്പെട്ട് താന്‍ വാര്‍ഡനോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ഇക്കാര്യം നിഷേധിക്കുകയാണുണ്ടായതെന്നും വി സി മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്നുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും വി സി അറിയിച്ചു. അതേസമയം ഹോസ്റ്റര്‍ കെയര്‍ടേക്കര്‍ സന്ധ്യ പട്ടേല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് പറയുന്നത്.ഹോസ്റ്റല്‍ വാര്‍ഡന്‍ ഛന്ദ ബെയ്ന്‍ താനിങ്ങനെ ഒരു വിഷയത്തെ കുറിച്ച് കേട്ടിട്ടില്ലെന്നും പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍