UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലെ ഖിര്‍കി പള്ളിയ്ക്കുമേല്‍ അവകാശമുന്നയിച്ച് ചിലര്‍; റാണാ പ്രതാപിന്റെ കോട്ടയാണെന്ന് വാദം

ഖിര്‍കി മസ്ജിദിന്റെ ബോര്‍ഡില്‍ നിന്നും മസ്ജിദ് എന്ന വാക്ക് അജ്ഞാതര്‍ മാച്ചു കളഞ്ഞു

ഡല്‍ഹിയിലെ ഖിര്‍കി പള്ളിയ്ക്കുമേല്‍ അവകാശമുന്നയിച്ച് ചിലര്‍ രംഗത്ത്. പള്ളിയ്ക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന സൂചന ബോര്‍ഡിലെ പേരില്‍ നിന്നും മസ്ജിദ് വെട്ടിമാറ്റിയ നിലയിലാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിച്ചതാണ് ഈ ബോര്‍ഡ്. നീലനിറത്തിലുള്ള ബോര്‍ഡില്‍ വെള്ള പെയിന്റ് ഉപയോഗിച്ചാണ് മാച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പും ഈ രീതിയില്‍ അജ്ഞാതര്‍ ബോര്‍ഡില്‍ നിന്നും മസ്ജിദ് എന്ന വാക്ക് മാച്ചുകളഞ്ഞിട്ടുണ്ടെന്ന് പള്ളിയുടെ പുറത്തുള്ള ഗാര്‍ഡ് പറയുന്നു. ഒന്നര വര്‍ഷം മുമ്പാണ് ആദ്യ സംഭവമുണ്ടായത്. ഞങ്ങള്‍ ഉടന്‍ തന്നെ എഎസ്‌ഐ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് മസ്ജിദ് എന്ന് എഴുതി ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം തന്നെ അത് വീണ്ടും മായ്ക്കുകയും ചെയ്തു. ചില പ്രദേശവാസികള്‍ പറയുന്നത് ഇത് റാണാ പ്രതാപ് നിര്‍മ്മിച്ച കോട്ടയാണെന്നാണെന്നും ഗാര്‍ഡ് വ്യക്തമാക്കി.

14-ാം നൂറ്റാണ്ടില്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ ഭരണ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മലിക് മഖ്ബൂലാണ് ഈ പള്ളി നിര്‍മ്മിച്ചത്. പള്ളിയില്‍ നിസ്‌കാരം അനുവദിക്കണമെന്ന് നേരത്തെ കോടതിയില്‍ ഹര്‍ജി പോയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് തീരുമാനം കേന്ദ്രസര്‍ക്കാറിന് വിടുകയാണെന്ന് കോടതി വ്യക്തമാക്കി.

ഈ മസ്ജിദ് നോണ്‍ ലിവിംഗ് മൊനുമെന്റ് ആണെന്നാണ് എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് പ്രാര്‍ത്ഥനയ്ക്കുള്ള ഇടമല്ലെന്നും അവര്‍ പറയുന്നു. പള്ളി നിര്‍മ്മിച്ച മലിക് മക്ബൂലിന്റെ സന്തതി പരമ്പരയിലുള്ളവര്‍ എന്ന് സ്വയം അവകാശപ്പെടുന്ന മുഹമ്മദ് അജ്മല്‍ ഖാന്‍ പറയുന്നത് പ്രാര്‍ത്ഥനയ്ക്കു വേണ്ടിയാണ് ഇത് സ്ഥാപിച്ചതെന്നും ഹര്‍ജിയുമായി വീണ്ടും കോടതിയെ സമീപിക്കുമെന്നുമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍