UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഴുത്തുകാരന്‍ ജയമോഹന് മര്‍ദ്ദനം

അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ പാര്‍വതീ പുരത്തെ വസന്തം സ്റ്റോര്‍ ഉടമ ശെല്‍വനാണ് അറസ്റ്റിലായത്.

പ്രശസ്ത എഴുത്തുകാരന്‍ ജയമോഹനുനേരെ ആക്രമണം. കേടായ വസ്തുക്കള്‍ വില്‍ക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ അടുത്തുള്ള പലചരക്ക് കടക്കാരനാണ് ജയമോഹനെ മര്‍ദ്ദിച്ചത്.

അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ പാര്‍വതീ പുരത്തെ വസന്തം സ്റ്റോര്‍ ഉടമ ശെല്‍വനാണ് അറസ്റ്റിലായത്. പാര്‍വതീപുരത്തെ ശാരദാ നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ജയമോഹന്‍ കഴിഞ്ഞ ദിവസം സെല്‍വത്തിന്റെ കടയില്‍നിന്ന് ദോശമാവ് വാങ്ങിയിരുന്നു. വീട്ടിലെത്തി ഉപയോഗിക്കാനെടുത്തപ്പോഴാണ് അത് കേടായതാണെന്നും, കാലാവധി കഴിഞ്ഞതാണെന്നും കണ്ടത്. തുടര്‍ന്ന് കടയിലെത്തി അവിടെയുണ്ടായിരുന്ന ശെല്‍വത്തിന്റെ ഭാര്യ കലയോട് പ്രശ്‌നം പറയുകയാണുണ്ടായത്. മാവ് തിരികെയെടുക്കാന്‍ കൂട്ടാക്കാതെ കല ജയമോഹനനെ അസഭ്യം പറയുകയും, മദ്യലഹരിയിലായിരുന്ന ശെല്‍വന്‍ ജയമോഹനനെ അക്രമിക്കുകയുമായിരുന്നു.

ശെല്‍വന്‍ തന്റെ മുഖത്തടിക്കുകയും, പലതവണ മര്‍ദ്ദിക്കുകയും, നിലത്ത് വീണപ്പോള്‍ ചവിട്ടുകയും ചെയ്‌തെന്ന് ജയമോഹന്‍ പറയുന്നു.

തിരികെ വീട്ടിലെത്തിയപ്പോള്‍ പിറകെ വന്ന ശെല്‍വം ജയമോഹനന്റെ ഭാര്യയേയും മകളേയും അസഭ്യം പറയുകയും, വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു.

നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജയമോഹന്‍ ചികിത്സതേടി. ശെല്‍വത്തെ പോലീസ് അറസ്റ്റ് ചെയ്തു. ശെല്‍വന്റെ ഭാര്യ കല ജയമോഹനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

ഒടുവില്‍ അതിജീവന പോരാട്ടത്തില്‍ അവര്‍ വിജയിച്ചു; സ്ഥിരമല്ലെങ്കിലും നിപ കാലത്തെ താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും ജോലി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍